ജിദ്ദ:അസുഖബാധിതനായി കിംങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉംറ തീർഥാടകൻ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി നിര്യാതനായി. കൂട്ടിലങ്ങാടി കൊളപ്പറമ്പ് കൊഴിഞ്ഞില്‍ സ്വദേശി യൂസഫ് ആണ് മരിച്ചത്്. കടമേരി റഹ്മാനിയ അറബിക് കോളജിലെ സീനിയര്‍ അധ്യാപകനായിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് ബഷീര്‍ ദാരിമി (ജിദ്ദ), ജുബൈരിയ, ബുഷ്റ, ആബിദ, സാജിദ, ഉമ്മുസല്‍മ. മരുമക്കള്‍: അഹമ്മദ് കുട്ടി ഫൈസി, അബ്ദുല്‍ മജീദ് ഫൈസി, മുസ്തഫ ഫൈസി, മുഹമ്മദ് റാഫി ദാരിമി, മുഹമ്മദ് നൗഫല്‍, നഫീസത്തുല്‍ നസ്റിയ.
മൃതദേഹം റുവൈസ് ഖബറിസ്ഥാനില്‍ ഖബറടക്കി. ഖബറടക്കത്തിനും മറ്റു നടപടികള്‍ക്കുമായി ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു.
![]()
