മസ്കറ്റ്: മസ്കറ്റ് ഇന്ത്യന്‍ എംബസി ഓൺലൈന്‍ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. ഇന്ന് (വെള്ളി-18/4/2025) ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഓപ്പൺ ഹൗസ്. കോൺസുലർ, പാസ്പോർട്ട്, വിസ, വെൽഫെയർ കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മറ്റും പരിഹരിക്കുന്നതിനായാണ് മസ്കറ്റ് ഇന്ത്യന്‍ എംബസി ഓൺലൈന്‍ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്.
ഓപ്പൺ ഹൗസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർ https://docs.google.com/forms/d/e/1FAIpQLSfusnCxl6ue3M8unPqstrHrFndCC92IS8Bj4U_4h12bYvNznQ/viewform എന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റര്‍ ചെയ്യണം.
![]()
