ദോഹ: അൽ വക്റ മെട്രോ സ്റ്റേഷനിൽ നിന്നും പുതിയ ലിങ്ക് ബസ് സർവീസ് ആരംഭിച്ച് ഖത്തർ റെയിൽ. അൽ വുകൈർ എസ്ദാൻ ഒയാസിസ് ഉൾപ്പെടുന്ന താമസ മേഖലയിലേക്കുള്ള മെട്രോ ലിങ്ക് സർവീസ് ഞായറാഴ്ച മുതൽ ഓടിതുടങ്ങി. ഖത്തറിലെ തിരക്കേറിയ താമസ കേന്ദ്രങ്ങളിൽ ഒന്നായ എസ്ദാൻ ഒയാസിസ് ഭാഗത്തുള്ളവർക്ക് മെട്രോ യാത്ര കൂടുതൽ എളുപ്പമാക്കുന്നതാണ് പുതിയ സർവിസ്. എം135 നമ്പർ ബസാണ് പുതുതായി ആരംഭിച്ചത്. അൽ മെഷാഫ് ഹെൽത്ത് സെന്റർ, അൽ വുകൈർ സെക്കൻഡറി സ്കൂൾ, ലയോള ഇന്റർനാഷനൽ സ്കൂൾ ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളിൽ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്
![]()
