റിയാദ്: സൗദി പ്രവാസികള്‍ക്ക് തങ്ങളുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ഇനി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടിൻ്റെ അഥവാ ജവാസാത്തിൻ്റെ ഓഫീസിലേക്ക് പോകാതെ പകരം അബ്ഷര്‍ പ്ലാറ്റ്ഫോം വഴി അവരുടെ തൊഴിലുടമകളുടെ അക്കൗണ്ടിലൂടെ അവ പുതുക്കാം. ഈ ഓണ്‍ലൈന്‍ സേവനത്തിന് വാറ്റ് ഉള്‍പ്പെടെ 69 റിയാല്‍ സേവന ചാര്‍ജ് ഈടാക്കും.
18 വയസ്സിന് മുകളില്‍ പ്രായമുള്ള പ്രവാസികള്‍ക്ക്, അവരുടെ പാസ്പോര്‍ട്ട് പുതുക്കിയ ശേഷം അബ്ഷര്‍ പ്ലാറ്റ്ഫോമില്‍ ഈ സേവനങ്ങള്‍ ലഭ്യമാകും. പ്ലാറ്റഫോമിലെ ‘എൻ്റെ സേവനങ്ങള്‍’ എന്ന ലിങ്ക് വഴി പ്രവേശിച്ച് ‘പാസ്പോര്ട്ടുകള്’ എന്നത് തെരഞ്ഞെടുത്ത് റെസിഡൻ്റ് ഐഡൻ്റിറ്റി സേവനങ്ങള്‍ ആക്സസ് ചെയ്താല്‍ അവിടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാം.
![]()
