റിയാദ് : തറവാട് റിയാദ് ജെ.പി.കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ-3 ഏപ്രിൽ 24, 25, 26 തിയ്യതികളിൽ എക്സിറ്റു16 ലുള്ള റായിദ് പ്രൊ കോർട്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
തറവാടിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്ന ഈ ടൂർണമന്റിൽ സൗദി അറേബ്യയിലെയും മറ്റ് ജി സി സി രാജ്യങ്ങളിലെയും പ്രമുഖ ബാഡ്മിന്റൺ ക്ലബുകളിൽ നിന്നുമായി 500 ലധികം താരങ്ങൾക്കു പങ്കെടുക്കുന്നതിന് വേണ്ടിയുള്ള വിപുലമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ഓൺലെൻ മുഖേനയാണ് കളിക്കാരുടെ രജിസ്ഷ്ട്രേഷൻ നടക്കുന്നത്. ഏപ്രിൽ 17 ആണ് ഓൺലൈൻ രെജിസ്ട്രേഷനുള്ള അവസാന തീയ്യതി. വിവിധ കാറ്റഗറികളിൽ നിന്നും വിജയിക്കുന്ന താരങ്ങൾക്ക് തറവാട് ആകർഷകമായ ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിക്കുന്നതാണ്.
കഴിഞ്ഞ വർഷത്തെപോലെ സൗദി അറേബ്യയിലെ ജുബൈൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന “യൂണിവേഴ്സൽ ഇൻസ്പക്ഷൻ കമ്പനി ലിമിറ്റഡ് (UIC)” ആണ് ഇത്തവണയും ജെപി കപ്പ് ബാൻഡ്മിന്റൺ ടൂർണമെന്റിന്റെ മുഖ്യ പ്രായോജകർ.
വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ ഷിജു എം പി,ശ്രീകാന്ത് ശിവൻ,അഖിൽ കല്ലം പുനത്തിൽ, സന്തോഷ് കൃഷണ,ജോസഫ് കൈലാത്ത്, രമേഷ് മാലി എന്നിവർ പങ്കെടുത്തു.
ടൂര്ണമെറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി 0502863481,0569320934,0569514174 എന്നി നമ്പറുകളിൽ ബന്ധപ്പെടാം.
![]()
