ദോഹ: ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ഏപ്രിൽ 10ന് ഗറാഫയിൽ സംഘടിപ്പിക്കുന്ന
‘നാട്ടൊരുമ’യുടെ പോസ്റ്റർ പ്രകാശനം കാസർകോട് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാൽ അൻവർ കടവത്തിന് കൈമാറി നിർവഹിച്ചു. പരിപാടിയുടെ ഭാഗമായ ക്രിക്കറ്റ് ടൂർണമെന്റിന്റെ പോസ്റ്റർ മണ്ഡലം വൈസ് പ്രസിഡന്റ് ജാഫർ കല്ലങ്ങാടി അബ്ദുറഹ്മാൻ എരിയാലിന് കൈമാറി. നവാസ് ആസാദ് നഗർ, റഹീം ചൗകി, അഷ്റഫ് മഠത്തിൽ, അക്ബർ കടവത്ത്, സിദ്ദീഖ് പടിഞ്ഞാറ്, റഹീം ബളൂർ തുടങ്ങിയവർ സംബന്ധിച്ചു. നാടൻ കായിക മത്സരങ്ങൾ, ക്രിക്കറ്റ് മത്സരം, നാടൻ വിഭവങ്ങളുടെയും ഓർമകളുടെയും രുചികൾ, കലാസാംസ്കാരിക പ്രകടനങ്ങൾ തുടങ്ങി പരിപാടികൾ ‘നാട്ടൊരുമ’ ദിനത്തിൽ അണിയിച്ചൊരുക്കപ്പെടും.
![]()
