ദുബായ് : ഓർമ (ഓവർസീസ് മലയാളി അസോസിയേഷൻ) ദേറ മേഖലയുടെ നേതൃത്വത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ദുബായി ബ്ലഡ് ഡൊണേഷൻ സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ നിർവഹിച്ചു.
നൽകുന്ന ഓരോ തുള്ളി രക്തവും മറ്റൊരാളുടെ ജീവിതം രക്ഷിക്കാൻ സഹായിക്കുമെന്നും, നിസ്വാർത്ഥ സേവനത്തിന്റെ ഈ മഹത്തായ ഉദാഹരണം എല്ലാവർക്കും പ്രചോദനമാകട്ടെ എന്നും ഉദ്ഘാടന വേളയിൽ അദേഹം പറഞ്ഞു. ക്യാമ്പിൽ 350 ൽ അധികം ആളുകൾ പങ്കെടുത്തു .
![]()
