റിയാദ് : പ്രിയദർശനി പബ്ലിക്കേഷൻ സൗദി ചാപ്റ്റർ പ്രവാസി എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളും പരിചയപ്പെടുത്താൻ “എഴുത്തുകാരും പുസ്തകങ്ങളും” എന്ന തലവാചകത്തിൽ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നു.
ഏപ്രിൽ 11 ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് പദ്ധതിയുടെ ഔദ്യോഗിക ഉത്ഘാടനം റിയാദിൽ നടക്കും.
സൗദി അറേബ്യയിലെ എഴുത്തുകാരനും അഞ്ച് പുസ്തകങ്ങളുടെ രചയിതാവുമായ റഫീഖ് പന്നിയങ്കരയും പുസ്തകങ്ങളുമാണ് ആദ്യ ദിനം പരിപാടിയിലെത്തുക.
തുടർന്ന് രാജ്യത്തിൻറെ വിവിധ പ്രവിശ്യകളിൽ പ്രവാസി എഴുത്തുകാരെയും പുസ്തകവും പരിചയപ്പെടുത്തുന്ന പരിപാടികൾ നടക്കും. ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ കൃത്യം 4 മണിക്ക് പരിപാടികൾ ആരംഭിക്കുമെന്നും റിയാദിലെ സമസ്ത മേഖലകളിലുള്ളവർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ വാർത്ത കുറിപ്പിൽ അറിയിച്ചു.
![]()
