റിയാദ്: റിയാദിൽ തമിഴ്നാട് രാമനാഥപുരം സ്വദേശി സീനി മുഹമ്മദ് (56) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഷുഗർ കുറഞ്ഞതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് റെഡ് ക്രസൻ്റിൽ വിവരമറിയിക്കുകയും ശേഷം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. എന്നാൽ അഡ്മിറ്റ് ചെയ്ത ആശുപത്രിയടക്കമുള്ള ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പിന്നീട് ലഭ്യമല്ലാതാവുകയും ചെയ്യുന്ന ഒരു സാഹചര്യമാണുണ്ടായത്.തുടർന്ന് റിയാദിലെ മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ന്റെ നേതൃത്വത്തിൽ പ്രവർത്തകരുടെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെയും അന്വേഷണത്തിനൊടുവിൽ കിങ് ഫഹദ് മെഡിക്കൽ സിറ്റി ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം കണ്ടെത്തുകയും ശേഷം സുഹൃത്തുക്കൾ മൃതദേഹം തിരിച്ചറിയുകയും ചെയ്യുകയായിരുന്നു.
പരേതരായ ഷംസു ഖനി- ഷംസു ബീവിയുടെ മകനാണ് .
ഭാര്യ: നസ് റത്ത് . മകൻ : സഹുബർ സാദിഖ്
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, അനസ് പെരുവള്ളൂർ എന്നിവരുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തീകരിച്ചു മൃതദേഹം റിയാദിൽ കബറടക്കും.
![]()
