ജിദ്ദ: ഉംറക്കെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി.ഭാര്യക്കൊപ്പം ഉംറക്ക് എത്തിയ മലപ്പുറം പൂക്കോട്ടൂർ പാണമ്പുഴ സ്വദേശി ഇബ്രാഹിം (59) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഈ മാസം 21ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ മരണം സംഭവിച്ചത്. മൃതദേഹം ജിദ്ദയിൽ ഖബറടക്കും. ഭാര്യ: ഖദീജ. മക്കൾ: ജംഷീർ അലി, അനീസ (ഇരുവരും ജിദ്ദ), ജസീറ. മരുമക്കൾ: സാലിഹ് ഇരുമ്പുഴി (ജിദ്ദ), ജൂന ജൂബി.
![]()
