റിയാദ് :മെക് സെവൻ ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്പിൽ വിപുലമായ രീതിയിൽ പതിവ് എക്സർസിസ്നു ശേഷം ലോക ആരോഗ്യദിനാചാരണത്തിന്റെ ഭാഗമായി ആരോഗ്യബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.മെക് സെവൻ ഫൗണ്ടർ ക്യാപ്റ്റൻ സലാഹുദ്ദീൻ,അംബാസ്സഡർ അറക്കൽ ബാവയുടെയും നിർദേശ പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്.
അൽ റയാൻ ഹോസ്പിറ്റലിലെ ഡോക്ടർ സന്തോഷ് പ്രേം വിൻഫ്രഡ് ഉത്ഘാടനം ചെയ്തു. പ്രവർത്തകർക്ക് സ്റ്റാൻലി ജോസ് ഹെൽത്ത് ഡേ പ്രതിജ്ഞ ചൊല്ലി കൊടുത്തു.പ്രവാസി ഭാരതീയ സമ്മാൻ ശിഹാബ് കൊട്ടുകാട് ,ഇസ്മായിൽ കണ്ണൂർ, അബ്ദുൾ ജബ്ബാർ,പി ടി എ ഖാദർ, നൂറുദ്ദീൻ പൊന്നാനി ആശംസകൾ അർപ്പിച്ചു.
റിയാദ് ചീഫ് കോർഡിനേറ്റർ സ്റ്റാൻലി ജോസ് സ്വാഗതവും മലാസ് കോഡിനേറ്റർ അഖിനാസ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. പരിപാടികൾക്ക് അഫ്സർ അലി, മെഷ്ഫർ ടാംട്ടൻ, ഹംസ, അസീസ്, റസാക്ക്, അലി സിദ്ദിഖ്, ഹമീദ്, ആഷിക് എന്നിവർ നേതൃത്വം നൽകി.
![]()
