വിമാന യാത്രയുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട നഷ്ടപരിഹാരം മുതൽ എയർപോർട്ടിലെ വൃത്തി വരെയുള്ള കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാനും പരിഹാരം കാണാനും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കാര്യക്ഷമമായ സംവിധാനമാണ് എയർ സേവ ആപ്പ്.
ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്ന കാര്യങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ ഓരോ എയർപോർട്ടുകളിലും ഒരു ലൈസൺ ഓഫീസർ അടക്കമുള്ള സംവിധാനത്തിന് പുറമെ, ഇത് വഴി ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് ഫീഡ്ബാക്ക് നൽകാനുള്ള അവസരവും ലഭ്യമാണ്.
ഇത്തരം സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ യാത്രക്കാരായ മലയാളി പ്രവാസികൾ ഇനിയും ഏറെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
ഓരോ വർഷവും നഷ്ടപരിഹാരമായി കോടികളാണ് ഈ സംവിധാനം വഴി ലഭിക്കുന്നത്.
2017 ൽ തുടങ്ങിയ ഈ സംവിധാനം വഴി 3/4/ 2025 വരെ 1,04,597 ലഭിച്ച പരാതികളിൽ 1,04,488 പരാതികൾ പരിഹരിച്ചതായി വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നു.
https://airsewa.gov.in/ വെബ്സൈറ്റ് വഴിയോ, ‘Android/IOS വഴിയോ AirSewa App install ചെയ്യാവുന്നതാണ്.
![]()
