റിയാദ്:കൊട്ടാരക്കര പ്രവാസി അസോസിയേഷന്റെ 2025 -26 വർഷത്തെ ഭാരവാഹികളെ കഴിഞ്ഞ ദിവസം കൂടിയ പൊതുയോഗം തിരഞ്ഞെടുത്തു. പ്രസിഡന്റ് അലക്സ് കൊട്ടാരക്കര അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി ബിനോയ് മത്തായി സ്വാഗതം പറഞ്ഞു.കൊട്ടാരക്കര പ്രവാസി അസോസിയേഷന്റെ മെമ്പർഷിപ്പ് ഉള്ള അംഗങ്ങൾ ഒരുമിച്ചു കൂടിയ ജനറൽ ബോഡി അലക്സ് കൊട്ടാരക്കര( ചെയർമാൻ),സജു മത്തായി(പ്രസിഡന്റ് ), ജെറോം മാത്യൂസ് (വൈസ് പ്രസിഡന്റ്),ബിനോയി മത്തായി( ജനറൽ സെക്രട്ടറി),അലക്സാണ്ടർ തങ്കച്ചൻ(ട്രസ്റ്റി), ഷൈജു സക്കറി(ജോ സെക്രട്ടറി),നൗഷാദ് കുന്നിക്കോട് (ജോ ട്രസ്റ്റി),റിയാദ് ഫസലുദീൻ(മീഡിയ കൺവീനർ),ഷൈൻ ദേവ്(പ്രോഗ്രാം കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
എക്സികുട്ടീവ് അംഗങ്ങൾ ആയി ജെക്കബ് വർഗീസ്, ജോസ് വി ജോൺ, അനൂപ് സി നായർ, മുജീബ് റഹ്മാൻ, നിസാം കുന്നിക്കോട്, റിജോ രാജ്, ശ്രീജിത്ത് ജയകുമാർ, തസ്ലിം, വിൽസൻ ചാക്കോ, ഷിബിൻ മാത്യു, സാംകുട്ടി മത്തായി, ഷാജി സൈനുദ്ധീൻ എന്നിവരെ തിരഞ്ഞെടുത്തു. കൊട്ടാരക്കര താലൂക്കിലോ പരിസര പ്രദേശങ്ങളിലോ താമസിക്കുന്നവരും,നിലവിൽ റിയാദിൽ ജോലി ചെയ്യുന്നതുമായ പുതുതായി
അംഗത്വം എടുക്കാൻ താൽപ്പര്യപ്പെടുന്നവർ ഉണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുവാൻ അറിയിക്കുന്നു.0533597442,0557220667,053 620 8509
![]()
