കുവൈത്ത്: ഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി ഈദുൽ ഫിത്ർ ദിനത്തിൽ ഈദ് സംഗമവും പ്രാർഥന സദസും സംഘടിപ്പിച്ചു. റിഗ്ഗായ് സിംഫണി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നാഷനൽ ഫിനാൻസ് സെക്രട്ടറി ഷുക്കൂർ മൗലവി കൈപ്പുറം ഉദ്ഘാടനം ചെയ്തു. അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. അഡ്മിൻ ആൻഡ് പി.ആർ പ്രസിഡന്റ് അബ്ദുൽ അസീസ് കാമിൽ സഖാഫി ഈദ് പ്രഭാഷണം നടത്തി. സംഗമത്തിൽ റീജിയൻ ടീമുകൾ അവതരിപ്പിച്ച ബുർദ്ദ, ഖിസ്സപ്പാട്ട്, മദ്ഹഗാനം തുടങ്ങിയ കലാപരിപാടികൾ നടന്നു. അബ്ദുല്ല വടകര സ്വാഗതവും സമീർ മുസ്ലിയാർ നന്ദിയും പറഞ്ഞു.
![]()
