റിയാദ് : ഈ വർഷത്തെ പ്രവാസി മലയാളി ഫൗണ്ടേഷൻ റമദാൻ സാന്ത്വനം 2025 ലെ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടിലെ 21 വൃക്ക ചികിത്സ രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾക്കായി സഹായമെത്തിച്ച് പ്രവാസി മലയാളി ഫൗണ്ടേഷൻ പ്രവർത്തകർ. മരുഭൂമിയിലെയും ലേബർ ക്യാമ്പുകളിലെയും പതിവ് റമദാൻ കിറ്റ് വിതരണത്തിനോടൊപ്പം ഈ വർഷം മുതൽ നാട്ടിൽ നടപ്പാക്കുന്ന സാന്ത്വന പ്രവർത്തന ങ്ങളുടെ ഭാഗമായാണ് ഡയാലിസിസ് രോഗികൾക്ക് സഹായം എത്തിച്ചത്. സംഘടനയുടെ അംഗങ്ങൾ കണ്ടെത്തി നിർദ്ദേശിച്ച പതിനാല് ജില്ലകളിൽ നിന്നുള്ളവർക്കാണ് ഡയാലിസിസ് കിറ്റുകൾ വാങ്ങാനുള്ള സാമ്പത്തിക സഹായം നൽകിയത്.
റിയാദ് പി എം എഫ് ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിൽ എറണാകുളം ജില്ലയിലെ ആരക്കുഴ പഞ്ചായത്ത് മെമ്പർ വിഷ്ണു ബാബുവിന് അദ്ദേഹത്തിന്റെ വാർഡിലെ ഒരു വൃക്ക രോഗിക്കുള്ള ചികിത്സ ധനസഹായം നൽകികൊണ്ട് ഉൽഘാടനം ചെയ്തു.
ആദ്യ ഘട്ടമായി 21 രോഗികൾക്കായി ഒരു ലക്ഷത്തി അയ്യായിരം രൂപ രോഗികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുക്കാൻ റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിലിന് ചുമതല നൽകിയതിനെ തുടർന്ന് അദ്ദേഹം രോഗികളും അവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു വിതരണത്തിന് നേതൃത്വം കൊടുക്കുകയും തുകകൾ കൈമാറുകയും ചെയ്തു.
റമദാൻ സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി ബിനു ഫൈസലിയ, സൗദി ഫുഡ് ബാങ്ക് എന്നിവരുടെ സഹകരണത്തോടെ നടത്തിയ ഇടയത്താഴ വിതരണം ആദ്യ ഘട്ടവും രണ്ടാം ഘട്ടവും വിജയകരമായി അവസാനിപ്പിച്ച ശേഷം മൂന്നാം ഘട്ടവും പെരുന്നാൾ തലേന്ന് വരെ തുടർന്നു.
ഭാരവാഹികളായ സലിം വാലില്ലാപുഴ, ബഷീർ സാപ്റ്റ്ക്കോ, ബിനു കെ തോമസ്, ബിനു ഫൈസലിയ, നിസാം കായംകുളം, ഷിബു ഉസ്മാൻ, സുരേഷ് ശങ്കർ, ജലീൽ ആലപ്പുഴ, യാസിർ അലി, കെ ജെ റഷീദ്, രാധൻ പാലത്ത്, നൗഷാദ് യാക്കൂബ്, ഷമീർ കല്ലിങ്ങൽ, ജിബിൻ സമദ് കൊച്ചി, ജോൺസൺ മാർക്കോസ്, ശരീഖ് തൈക്കണ്ടി, സിയാദ് തിരുവനന്തപുരം, ഡോ അബ്ദുൾനാസർ, സവാദ് ആയത്തിൽ, അലക്സ് പ്രെഡിൻ, തൊമ്മിച്ചൻ സ്രാമ്പിക്കൽ, റിയാസ് വണ്ടൂർ, സഫീർ തലാപ്പിൽ, ജിജി ബിനു, സിമി ജോൺസൺ, സുനി ബഷീർ, നസ്രിയ ജിബിൻ, രാധിക സുരേഷ്, ഫൗസിയ നിസ്സാം എന്നിവർ റമദാൻ സാന്ത്വനം 2025 ലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
![]()
