റിയാദ്: റിയാദിൽ ജോലി ചെയ്യുന്ന കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഡ്രൈവർമാരുടെ കൂട്ടായ്മയായ റിയാദ് ഡ്രൈവേഴ്സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഈദ് സംഗമം നടത്തി.
ബത്ഹയിലെ സഫ മക്ക പോളിക്ലിനിക്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സിദ്ദീഖ് നെല്ലായയുടെ അധ്യക്ഷതയിൽ ഗ്രൂപ്പ് അഡ്മിൻ അബ്ദുറഷീദ് തൃശ്ശൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഷാജഹാൻ, ശിഹാബ്മാനു, യൂനുസ്, അമീർ, ഹംസത്തലി, ശഹാദത്ത് അലി, മുഹമ്മദ് അലി എന്നിവർ നേതൃത്വം നൽകി. സിറാജ് കണ്ണൂർ സ്വാഗതവും അനീസ് ശാന്തിനഗർ നന്ദിയും പറഞ്ഞു.
![]()
