റിയാദ് : മാസ് എന്റെർറ്റൈൻറ് ഒരുക്കുന്ന “പെരുന്നാൾ പന്തൽ ” ഇന്ന് (1/4/2025) റിയാദിലെ മലാസിലെ ഡ്യുൺസ് ഇന്റർനാഷണൽ സ്കൂളിൽ നടക്കുമെന്നും അതിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകരായ സജീം തലശ്ശേരി, മുഹമ്മദ് അലി എഗെന്നൂർ, അഷറഫ് രാമനാട്ടുകര എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു. വൈകിട്ട് അഞ്ചു മണിക്ക് തുടങ്ങുന്ന കലാപരിപാടികളിൽ മറിമായം ഫെയിം നിയാസ് ബക്കർ, കോമഡി ഉത്സവം ഫെയിം അബീഷ് പറവൂർ അടക്കം നിരവധി കലാകാരന്മാർ പങ്കെടുക്കും.

![]()
