കുവൈത്ത്: വെളിയങ്കോട് പഞ്ചായത്ത് കുവൈത്ത് പ്രവാസി കൂട്ടായ്മയായ കുവൈത്ത് കൂട്ടം വെളിയങ്കോട് ഇഫ്താർ സംഗമം ഫഹാഹീൽ യൂനിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. . വൈസ് പ്രസിഡന്റ് എൻ.പി. അബ്ദുൽ റസാക്ക് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി. മജീദ് ഉദ്ഘാടനം ചെയ്തു . ട്രഷറർ ടി.കെ. ഷബീർ, മാംഗോ ഹൈപ്പർ മാർക്കറ്റ് പ്രതിനിധി അനസ് തറയിൽ, പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി മുസ്തഫ പൊന്നാനി എന്നിവർ ആശംസകൾ നേർന്നു. അബ്ഷർ അനസ് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ഹഫീഫ് മൊഹി സ്വാഗതവും ജോ. സെക്രട്ടറി മുനീബ് നന്ദിയും പറഞ്ഞു.
![]()
