സൗദി-ഒമാൻ അതിർത്തിയായ ബത്തയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് മൂന്ന് പേർ മരിച്ചു. ഒമാനിലെ ആർഎസ്.സി നാഷണൽ സെക്രട്ടറിമാരായ കണ്ണൂർ മമ്പറം സ്വദേശി മിസ്അബ്, കോഴിക്കോട് പയ്യോളി സ്വദേശി ശിഹാബ് എന്നിവരുടെ കുടുംബമാണ് കാറിലുണ്ടായിരുന്നത്.
ശിഹാബിന്റെ ഭാര്യ സഹ് ല , മകൾ ആലിയ എന്നിവരും മിസ്അബിന്റെ മകനായ ദക് വാനും അപകടത്തിൽ മരിച്ചു. ഇന്ന് രാവിലെ എട്ടരക്കായിരുന്നു അപകടം
![]()
