ന്യൂഡൽഹി : ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് ഇന്ത്യയുടെ അടിയന്തിര സഹായം എത്തിച്ചു. അടിയന്തര സഹായമായി 15 ടൺ സാധനങ്ങൾ ഇന്ത്യൻ സൈന്യം മ്യാൻമറിലേക്ക് അയച്ചത് . ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ C130J വിമാനത്തിലാണ് അവശ്യസാധനങ്ങൾ ദുരന്തബാധിത പ്രദേശത്തേക്ക് കൊണ്ടുപോയത്.ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, പുതപ്പുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയറുകൾ, സോളാർ ലാമ്പുകൾ, ജനറേറ്റർ സെറ്റുകൾ, അവശ്യ മരുന്നുകൾ തുടങ്ങിയവയാണ് അയച്ചിരിക്കുന്നത്.
![]()
