റിയാദ്: ഹാദിയ വിമൻസ് അക്കാഡമി ഇഫ്താർ സംഗമം നടത്തി.എക്സിറ്റ് പതിനെട്ടിലെ അൽവലീദ് ഇസ്തിറാഹയിൽ പ്രതികൂല കാലാവസ്ഥയിലും
ആയിരത്തിൽ അധികം പേര് ഇഫ്താറിൽ പങ്കെടുത്തു . ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) വനിത വിങ് ഹാദിയ അക്കാഡമിയിലെ പഠിതാക്കൾക്കും രിസാലതുൽ ഇസ്ലാം മദ്റസയിലെ രക്ഷിതാക്കൾക്കുമായിരുന്നു ഇഫ്താർ വിരുന്ന് ഒരുക്കിയത് .
ഖുർആനിക് ഇന്‍സൈറ്റ്സ്, ഡിസ്കവറിംഗ് ഹാദിയ, സൊസൈറ്റി എൻഗേജ്മെന്റ്സ് എന്നീ സെഷനുകൾ നടന്നു. പത്ത് വയസ്സിനു മുകളിലുള്ള പെൺകുട്ടികൾക്കായി ഐ സി എഫ് റിയാദ് ഒരുക്കുന്ന ജൂനിയർ ഹാദിയ പദ്ധതി സംഗമത്തിൽ വെച്ച് ലോഞ്ച് ചെയ്തു. രിസാലതുൽ ഇസ്ലാം മദ്രസയിലേക്കുള്ള 2025-2026 വർഷത്തേക്കുള്ള പുതിയ അഡ്മിഷനും സംഗമത്തോടെ ആരംഭിച്ചു.
![]()
