2016 ലെ കസ്റ്റംസ് നിയമപ്രകാരം നാട്ടിലേക്ക് ഡ്യൂട്ടിയില്ലാതെ കൊണ്ടുപോകാവുന്ന സ്വർണ്ണത്തിന്റെ അളവ് തുലോം കുറവാണെന്ന് അറിയാമല്ലൊ.
എന്നാൽ സാധാരണ ഉപയോഗിക്കുന്ന സ്വർണ്ണത്തിന് ഈ നിയമം ബാധകമല്ലെന്നും അത് വ്യക്തിഗത ഉപയോഗ സാധനങ്ങൾ മാത്രമാണെന്നും അതിനാൽ തന്നെ യാതൊരു തടസ്സവുമില്ലാതെ കൊണ്ട് പോവാൻ സാധിക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഡൽഹി ഹൈക്കോർട്ട്.
യു എ.ഇ യിലെ പ്രവാസിയായ അമൽ കൃഷ്ണ എന്നവർ കേരളത്തിലേക്ക് ഒരു കല്യാണത്തിൽ പങ്കെടുക്കാനായി ഡൽഹി എയർപോർട്ടിൽ എത്തിയപ്പോൾ തന്റെ കഴുത്തിലണിഞ്ഞ 28 gm മാലക്ക് കസ്റ്റംസ് ഡ്യൂട്ടിയും പിഴയും അടക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിനെതിരെ അവർ നൽകിയ കേസിലാണ് പ്രവാസികൾക്ക് ആശ്വാസമായ ഈ വിധി വന്നത്.
ഇതിന് മുമ്പും സുപ്രിം കോടതിയിൽ നിന്നും ഇതേ രീതിയിലുള്ള വിധി പ്രസ്താവം ഉണ്ടായിട്ടുണ്ട്.
![]()
