മലയാളം ന്യൂസ് ചാനലുകളിലേക്ക് അധുനിക സങ്കേതികവിദ്യയോടെ വീണ്ടും എത്തിയ റിപ്പോര്‍ട്ടര്‍ ടിവി റേറ്റിങ്ങ് കണക്കില്‍ മൂക്ക്കുത്തി വീണു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമായി വന്‍ പ്രതീക്ഷയോടെയാണ് റിപ്പോര്‍ട്ടര്‍ ടിവി വീണ്ടും എത്തിയത്. എന്നാല്‍, ചാനല്‍ റേറ്റിങ്ങ് കണക്കില്‍ ഏറ്റവും പിന്നിലാണ്. 2.20 പോയിന്റ് മാത്രമാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് നേടാനായത്.27 ആഴ്ചയിലെ മലയാളം ന്യൂസ് ചാനലുകളിലെ റേറ്റിങ്ങ് പുറത്തുവന്നപ്പോള്‍ ഏഷ്യാനെറ്റ് ന്യുസ് തന്നെയാണ് റേറ്റിങ്ങില്‍ അധിപത്യം നിലനിര്‍ത്തുന്നത്. 92 പോയിന്റുകളാമായാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. തൊട്ടുപിറകില്‍ രണ്ടാം സ്ഥാനത്തുള്ളത് 24 ന്യൂസാണ്. 84 പോയിന്റുകളാണ് റേറ്റിങ്ങില്‍ ചാനലിന് ലഭിച്ചത്. മൂന്നാം സ്ഥാനത്ത് 55 പോയിന്റുമായി മനോരമ ന്യൂസാണുള്ളത്. നാലാം സ്ഥാനം ഇക്കുറി മാതൃഭൂമി ന്യൂസാണ് ലഭിച്ചിരിക്കുന്നത്.
26 ആഴ്ചയില്‍ അഞ്ചാം സ്ഥാനത്ത് നിലനിന്നിരുന്ന സംഘപരിവാര്‍ ചാനലായ ജനം ടിവിയെ മറികടന്ന് സിപിഎം നേതൃത്വത്തിലുള്ള കൈരളി ന്യൂസാണ് അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 21 പോയിന്റാണ് കൈരളിക്ക് ലഭിച്ചത്. എന്നാല്‍, റാങ്കിങ്ങില്‍ 19 പോയിന്റ് നേടി ആറാം സ്ഥാനത്ത് എത്താന്‍ മാത്രമെ ജനം ടിവിക്ക് സാധിച്ചിട്ടുള്ളു.26 ആഴ്ചയില്‍ ജനം ടിവിക്കും കൈരളി ന്യൂസിനും ഒരേ പോയിന്റുകളാണ് ലഭിച്ചത്്. എന്നാല്‍, പ്രോഗ്രാമുകളുടെ കാഴചക്കാരുടെ എണ്ണത്തില്‍ ജനം ടിവിയാണ് മുന്നില്‍. 19 പോയിന്റുമായി ജനം ടിവി അഞ്ചാം സ്ഥാനവും കൈരളി ന്യൂസ് ആറാം സ്ഥാനത്തും ഇടം പിടിച്ചിരുന്നു. ഇതിനെ മറികടന്നാണ് 27 അഴ്ചയില്‍ കൈരളി ന്യൂസ് അഞ്ചാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.ഏഴാം സ്ഥാനത്ത് ഇക്കുറി ഉള്ളത് ന്യൂസ് 18 കേരളയാണ്. 15 പോയിന്റാണ് റാങ്കിങ്ങില്‍ ചാനലിന് നേടാനായത്. ഏറ്റവും പിന്നിലായി എട്ടാം സ്ഥാനത്തുള്ളത് റിപ്പോര്‍ട്ടര്‍ ടിവിയാണ്. കഴിഞ്ഞ 26 ആഴ്ചയിലും ഒന്നം സ്ഥാനത്ത് ഉണ്ടായിരുന്നത് ഏഷ്യാനെറ്റ് ന്യൂസ് തന്നെയായിരുന്നു.
![]()
