പലരും ചോദിക്കുന്ന ചോദ്യമാണിത്.
ഇവ രണ്ടും വ്യത്യസ്തമാണ്. പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ പ്രവാസി ക്ഷേമനിധിയിൽ തന്നെ അംഗമാവണം.
*നോർക്ക ഐ ഡി കാർഡ്*
നോർക്ക ഐ ഡി കാർഡ് എന്നത് പ്രവാസി ആണെന്ന് തിരിച്ചറിയുന്നതിനുള്ള കാർഡ് ആണ്. മൂന്ന് വർഷം കാലാവധിയുള്ള ഐ.ഡി കാർഡിന് ജി എസ് ടി അടക്കം 372/- രൂപയാണ് ചാർജ്ജ്.
*പ്രായ പരിധി:* ചുരുങ്ങിയത് ആറ് മാസം പ്രവാസിയായ 18- 70 വയസ്സ് വ രെയുള്ള പ്രവാസികൾക്ക് അംഗങ്ങൾ ആവാം. വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് ഐഡിയും എടുക്കാം.
*ഇൻഷുറൻസ് പരിരക്ഷ:* അപകട മരണം സംഭവിച്ചാൽ നാല് ലക്ഷം രൂപയുടെ കവറേജ്.
Disability സംഭവിച്ചാൽ രണ്ട് ലക്ഷം കവറേജ്.
ആവശ്യമായ രേഖകൾ:
1. പാസ്പ്പോർട്ടിൻ്റെ ആദ്യ പേജും അഡ്രസ്സ് ഉൾകൊള്ളുന്ന പേജ്.
2. വിസ, ഇഖാമ, റസിഡൻ്റ് പെർമിറ്റ്, വർക്ക് പെർമിറ്റ് എന്നിവയിൽ ഏതെങ്കിലും രേഖയുടെ കോപ്പി.
3. അപേക്ഷകന്റെ ഫോട്ടോയും ഒപ്പും.
*പുതുക്കൽ:* മൂന്ന് വർഷം കാലാവധി പൂർത്തിയാവുന്നതിന് മുമ്പ് തന്നെ മേൽ പറഞ്ഞ രേഖകൾ സമർപ്പിച്ച് പുതുക്കാവുന്നതാണ്.
*എങ്ങിനെ അപേക്ഷിക്കാം:*
നോർക്കാ വെബ് സൈറ്റ് അയ https://norkaroots.org വഴിയോ അക്ഷയാ കേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാം. അല്ലെങ്കിൽ നോർക്കയിൽ രജിസ്റ്റർ ചെയ്ത സംഘടനകൾ വഴിയും അപേക്ഷിക്കാം.
![]()
