റിയാദ് : ഇരുപത്തി അഞ്ചു വർഷമായി സൗദിയിലെ റിയാദിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന റിയാദ് ഇന്ത്യൻ അസോസിയേഷൻ ലേബര്‍ ക്യാമ്പിൽ ബുദ്ദിമുട്ട് അനുഭവിക്കുന്ന തൊഴിലാളികൾക്ക് റമദാൻ കിറ്റ് വിതരണം ചെയ്തു.
റിയാദിൽ മൂന്നിടങ്ങളിലായി സ്വകാര്യ കമ്പനികളിൽ മാസങ്ങളായി ശമ്പളവും ഭക്ഷണവും ലഭിക്കാതെ പ്രയാസം അനുഭവിക്കുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അൻപതോളം തൊഴിലാളികൾക്ക് റിയയുടെ റമദാൻ കിറ്റ് ആശ്വാസവും സന്തോഷവും പ്രദാനം ചെയ്തു. ജീവകാരുണ്യ വിഭാഗം കൺവീനർ ഫവാദ് അബ്ദുൾ അസീസ് ന്റെ നേതൃത്വത്തില്‍ സെക്രട്ടറി അരുൺ കുമരന് ഒപ്പം മറ്റു റിയ പ്രവർത്തകരായ മാധവൻ, നസ്സിം, ശിവകുമാർ, അരുൾ നടരാജൻ, വിവേക്, മുത്തുകണ്ണൻ, പീറ്റർ, ടി എൻ ആർ നായർ എന്നീ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു
![]()
