റിയാദ് : പ്രവാസി വെൽഫയർ അൽഖോബാർ ദക്ഷിണ മലബാർ മേഖല പ്രവർത്തക സംഗമവും ഇഫ്ത്താറും സംഘടിപ്പിച്ചു. പ്രസിഡന്റ് അഷ്റഫ് പി ടി പ്രവർത്തകരുമായി സംവദിച്ചു. വർഗീയത രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്ന നിലവിലെ ഇന്ത്യൻ രാഷ്ടീയ സാഹചര്യത്തിൽ ക്ഷേമ രാഷ്ടം ഉയർത്തിപ്പിക്കുന്ന വെൽഫയർ പാർട്ടിക്ക് വലിയ സ്ഥാനം ഉണ്ടെന്നും പാർട്ടിയെ ശക്തി പെടുത്തേണ്ട ഒരു പ്രധാന സാഹചര്യമാണ് ഇപ്പോൾ ഉള്ളതും എന്നും അദ്ദേഹം പ്രവർത്തകരെ ഉണർത്തി. റജ്ന ഹൈദർ,ആബിദ അഫ്സൽ,ആരിഫ് അലി, നൗഫർ മമ്പാട്, ഹൈദർ മമ്പാട്, അസീബ്, അൻവർ സലീം,സഫ്വാൻ, യൂസുഫ് കുടുവ, സമദ്, ജൂനെസ്, ഹുദ എന്നിവർ സംഗമത്തിന് നേത്രത്വം നൽകി
![]()
