റിയാദ് : ഇരുപത്തി അഞ്ചു വർഷമായി സൗദിയിലെ റിയാദിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന റിയാദ് ഇന്ത്യൻ അസോസിയേഷൻ(റിയ) ലേബര്‍ ക്യാമ്പിൽ തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി.
റിയാദിലെ സ്വകാര്യ കമ്പനിയില്‍ മാസങ്ങളായി ശമ്പളവും ഭക്ഷണവും ലഭിക്കാതെ പ്രയാസം അനുഭവിക്കുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇരുന്നൂറ്റി അൻപതോളം തൊഴിലാളികൾക്ക് റിയ ഇഫ്താർ വിരുന്നു ഒരുക്കി. ജീവകാരുണ്യ
വിഭാഗം കൺവീനർ ഫവാദ് അബ്ദുൾ അസീസ് ന്റെ നേതൃത്വത്തില്‍ പ്രസിഡണ്ട് ഉമ്മർകുട്ടി, സെക്രട്ടറി അരുൺ കുമരൻ എന്നിവർക്കൊപ്പം മറ്റു ഭരണസമിതി, ഉപദേശകസമിതി അംഗങ്ങളും, റിയ യുടെ മറ്റു മുതിർന്ന അംഗങ്ങളും നേതൃത്വം കൊടുത്തു.
![]()
