റിയാദ്: ജീവകാരുണ്യ കലാ സംഘടനയായ എൻ.എസ്. കെ സംഘടിപ്പിച്ച സ്പന്ദനം 2023 എന്ന പരിപാടി റിയാദിൽ അരങ്ങേറി.
റിയാദിലെ എക്സിറ്റ് 30 ലുള്ള ഖസർ അൽ അറബ് ആഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. മജീഷ്യനും പ്രശസ്ത മോട്ടിവേഷൻ സ്പീക്കറുമായ പ്രൊഫസർ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരുന്നു. മുതുകാടിന്റെ പ്രഭാഷണം കേൾക്കാൻ നിരവധി കുടുംബങ്ങൾ എത്തിയിരുന്നു.
മെന്റലിസ്റ്റ് ഫാസിൽ ബഷീർ അവതരിപ്പിച്ച ട്രിക്സ് മാനിയ എന്ന മെന്റലിസം പരിപടി കാണികള ഏറെ ആകർഷിച്ചു. വൈകല്യങ്ങളെ അതിജീവിച്ച് മുന്നേറുന്ന അസീം വെളിമണ്ണ, അലിഫ് മുഹമ്മദ് തുടങ്ങിയവർക്ക് പുറമെ ഗായകരായ കൃതിക, റിഥു കൃഷ്ണ തുടങ്ങിയവരും പങ്കെടുത്തു.
സലാഹ് ഗ്ലൈസ് അദ്ധ്യക്ഷനായിരുന്നു. സാംസ്കാരിക സമ്മേളനം ഗോപിനാഥ് മുതുകാട് ഉത്ഘാടനം ചെയ്തു.
സംഘടനയെ കബീർ കാടൻസ് വേദിക്ക് പരിചയപ്പെടുത്തി. കൂടാതെ റിയാദിലെ കലാകാരന്മാരുടെ വ്യത്യസ്ഥ പരിപാടികൾ അരങ്ങേറി. നൗഷാദ് സിറ്റിഫ്ലവർ സ്വാഗതവും നിസാർ ഗുരുക്കൾ നന്ദിയും പറഞ്ഞു. നിബിൻ ലാൽ, നേഹ പുഷ്പരാജ് എന്നിവർ അവതാരകരായിരുന്നു. നൗഫൽ പൂവക്കുറിശ്ശി പരിപാടികൾ നിയന്ത്രിച്ചു
![]()
