റിയാദ് : പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ “ഫോർക” അത്താഴ വിരുന്നു നടത്തി. മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ വിവിധ സംഘടനകളുടെ നേതൃത്വനിരയിൽ ഉള്ളവർക്കു പുറമേ പ്രമുഖ വ്യക്തികളും പങ്കെടുത്തു. ഹാഷിം ഉസ്താദിന്റെ ഖുർആൻ പാരായണത്തോടെ തുടങ്ങിയ സാംസ്കാരിക സമ്മേളനം ഡോ.മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു.അഡ്വ.അബ്ദുൽ ജലീൽ റമദാൻ സന്ദേശം നൽകി. തുടർന്ന് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ചെയർപേഴ്സൺ ഷഹനാസ് അബ്ദുൾ ജലീൽ മുഖ്യ പ്രഭാഷണം നടത്തി. വർത്തമാനകാലത്ത് പ്രസക്ത വിഷയമായ മയക്കമരുന്ന് മാനവരാശിക്ക് വരുത്തുവാൻ പോകുന്ന വിപത്തിനെതിരെ നാം സജ്ജരാകേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു. മുഖ്യമായും കൗമാര പ്രയാക്കാരെ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വിപണനം വരും തലമുറയെ നശിപ്പിക്കുവാൻ ഉദ്ദേശിച്ചുള്ളതാണന്ന് അഭിപ്രായപ്പെട്ടു.കൃപ കായംകുളം,മാസ് റിയാദ്, കൊച്ചി കൂട്ടായ്മ, പെരുമ്പാവൂർ അസോസിയേഷൻ, മൈത്രി കരുനാഗപ്പള്ളി, റിയാൻ മലപ്പുറം, വടകര NRI, ഇവ ആലപ്പുഴ, കിയ റിയാദ്, കൊട്ടാരക്കര അസോസിയേഷൻ, കൊയിലാണ്ടി നാട്ടു കൂ ട്ടം, നന്മ കരുനാഗപ്പള്ളി, എം ഡി എഫ്, വാ വ വണ്ടൂർ, റി ക്കോ, പൊന്നാനി അസോസിയേഷൻ, കൂ ട്ടിക്കൽ പ്രവാസി, പയ്യന്നൂർ സൗഹൃദ വേദി എന്നീ സംഘടനാ ഭാരവാഹികളെ ഷാൾ അണിയിച് ആദരിച്ചു.
ഫോർക ചെയർമാൻ റഹ്മാൻ മുന്നമ്പത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ഷാഹിൻ ആമുഖ പ്രഭാഷണം നടത്തി.ഷാജഹാൻ കല്ലമ്പലം,അബ്ദുൽ സലാം ആർത്തിയിൽ,എമ്ബസി പ്രതിനിധി പുഷ്പരാജ്,
ഷിഹാബ് കൊട്ടുകാട്,ജയൻ കൊടുങ്ങല്ലൂർ,സെബിൻ ഇക്ബാൽ,സലിം കളക്കര,
റിംഫ് പ്രസിഡന്റ് നസറുദീൻ, സുധീർ കുമ്മിൾ,റിംഫ് ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി,സി പി. മുസ്തഫ,മുഹമ്മദ് ഷഫീക്,സുരേന്ദ്രൻ,
അബ്ദുള്ള വല്ലാഞ്ചിറ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ജനറൽ കൺവീനർ ഉമ്മർ മുക്കം സ്വാഗതവും ട്രഷറർ ജിബിൻ സമദ് കൊച്ചിൻ നന്ദിയും പറഞ്ഞു.
അലക്സ് കൊട്ടാരക്കര, ഗഫൂർ കൊയിലാണ്ടി, സലിം പള്ളിയിൽ, സൈഫ് കായംകുളം, സൈദ് മീൻ ചന്ത, സൈഫ് കൂട്ടുങ്കൽ, മജീദ് മൈത്രി, അഖിനാസ് കരുനാഗപ്പള്ളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
![]()
