റിപ്പോർട്ട് :അഫ്സൽ കായംകുളം.
ഹായിൽ: വിശുദ്ധ ഖുർആൻ ആത്മവിശുദ്ധിക്ക് എന്ന പ്രമേയത്തിൽ റമളാൻ മാസത്തിൽ ഐസിഎഫിന്റെ കാമ്പയിന്റെ ഭാഗമായി ഹായിലിൽ സംഘടിപ്പിച്ച സമുഹ ഇഫ്ത്താറിൽ ആയിരക്കണക്കിന് ആളുകൾ പങ്കാളികളായി. പാവപ്പെട്ടവന്റെ വിശപ്പും, ദാഹവും, സഹനവും, ക്ഷമയും എല്ലാം സ്വന്തമായി അനുഭവിച്ചറിയാനാണ് അതിന്റെ കാഠിന്യത്തെ മനസ്സിലാക്കി ജീവിതത്തിനോട് സമരസപ്പെടാനും ഭയഭക്തിലധിഷ്ഠിതമായി ജീവിതം ചിട്ടപ്പെടുത്തുവാനുമാണ് ഈ വൃതമാസം നൽകുന്ന സന്ദേശമെന്നും ഗ്രാൻറ്റ് ഇഫ്ത്താർ സംഗമം അഭിപ്രായപ്പെട്ടു.
ഹായിലിലെ മത, സാമുഹിക, സാംസ്കാരിക, രാഷ്ട്രിയ, ബിസിനസ് രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത ഇഫ്ത്താർ സംഗമത്തിൽ റിജിയൻ പ്രസിഡൻന്റ് ബഷീർ സഅദി കിന്നിംഗാർ പ്രാർത്ഥന നിർവ്വഹിച്ചു. ഡേ: അബ്ദുൽ ബുസൂർ തങ്ങൾ അവേലം മുഖ്യാധിതിയായിരുന്നു. അബ്ദുൽ ഹമീദ് സഖാഫി കാടാച്ചിറ ഉൽഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ അബ്ദുൽ സലാം റഷാദി കൊല്ലം അദ്ധ്യക്ഷ്യത വഹിച്ചു. അഫ്സൽ കായംകുളം സന്ദേശ പ്രഭാഷണം നടത്തിയ ഇഫ്ത്താറിൽ ജനറൽ സെക്രട്ടറി അബ്ദുൽ സലാം സഅദി സ്വാഗതം ആശംസിച്ച പരിപാടിയിൽ സ്വാഗത സംഘം ജനറൽ കൺവീനർ ഫാറുഖ് കരുവൻപൊയിൽ നന്ദി പറഞ്ഞു.
![]()
