ദോഹ: ‘ലഹരിക്കെതിരെ സാമൂഹിക പ്രതിരോധം’ എന്ന പേരിൽ കെഎംസിസി ഖത്തർ സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായി ‘ലഹരി മഹാ വിപത്ത്’ എന്ന വിഷയത്തിൽ ടേബിൾ ടോക്ക് സംഘടിപ്പിക്കുന്നു. 2025 മാർച്ച് 14 വെള്ളിയാഴ്ച രാത്രി 9 മണിക്ക് തുമാമയിലെ കെഎംസിസി ഹാളിലാണ് പരിപാടി.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ സമൂഹത്തെയാകെ ഞെട്ടിക്കുന്ന തരത്തിലുള്ളതാണ്. പുതു തലമുറയുടെ ജീവിതത്തെ നാശത്തിന്റെ വഴിയിലേക്ക് തിരിച്ചുവിടുന്ന മാരകമായ സാമൂഹിക വിപത്തായി ലഹരി മാറിയിരിക്കുന്നു. ഗ്രാമ, നഗര വിത്യാസമില്ലാതെ സ്കൂളുകളും കോളേജുകളും കേന്ദ്രമാക്കി ഡ്രഗ്സ് ഡീലർമാർ ഇരകളെ തേടി ഒളിഞ്ഞിരിക്കുകയാണ്. നാട്ടിൽ പഠിച്ച് കൊണ്ടിരിക്കുന്ന മക്കളുടെ കാര്യത്തിലെ പ്രവാസികളുടെ ആശങ്കയും, പ്രതിരോധത്തിന്റെ സാധ്യതകളും ചർച്ച ചെയ്യാനാണ് കെഎംസിസി ഖത്തർ ലഹരി വിരുദ്ധ കാംപയിൻ സംഘടിപ്പിക്കുന്നത്.
കെഎംസിസി ഖത്തർ നവോത്സവ് 2K24 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ബോധവത്കരണ പരിപാടിയിൽ ദോഹയിലെ വിവിധ സംഘടനാ പ്രതിനിധികളും മറ്റു പ്രമുഖരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
![]()
