ദോഹ:ഖത്തറിലെ സാംസ്ക്കാരിക സാമൂഹിക ജീവകാരുണ്യ രംഗത്ത് കഴിഞ്ഞ 18 വർഷമായി പ്രവർത്തിക്കുന്ന കോട്ടയം ഡിസ്ട്രിക്ട് ആർട്സ് ആൻഡ് കൾച്ചറൽ അസ്സോസിയയേഷന്റെ(KODACA) നേതൃത്വത്തിൽ ഇഫ്താർ സംഗമവും ഗാർഹിക തൊഴിലാളികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിക്കുന്നു.
2025 മാർച്ച് 13-ന് വൈകുന്നേരം 5 മണിക്ക് ഡി-റിങ് റോഡിലെ റോയൽ ഗാർഡൻസിൽ
ഗാർഹിക വനിതാ ജീവനക്കാർ മുഖ്യ അതിഥികളായി പങ്കെടുക്കുന്ന ചടങ്ങിൽ ഐ.സി.സി, ഐ സി ബി എഫ്. ഐ എസ് സി, കെ.ബി എഫ് പ്രസിഡന്റുമാരും മറ്റു വിവിധ കമ്മ്യൂണിറ്റി പ്രമുഖരും പങ്കെടുക്കും.
പ്രസിഡന്റ് മുഹമ്മദ് സിയാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ലോക കേരള സഭാംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി ആശംസാ പ്രസംഗം നിർവഹിക്കും. കൊഡാക്ക പേട്രണും ഐ സി ബി ഫ് എം സി അംഗവുമായ റഷീദ് അഹമ്മദ്, ഉപദേശക ബോർഡ് ചെയർമാൻ ജോപ്പച്ചൻ തെക്കേകൂട്ട്, തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും.
ജനറൽ സെക്രട്ടറി ജോർജ്ജ് ജോസഫ്,ടിജു,അബ്ദുൽ കരീം,ടോണി,നിഷാദ്, മഞ്ജു മനോജ്, സിനിൽ, രഞ്ജു, ജിറ്റോ, നീതു വിപിൻ റോയ് എന്നിവർ സംഗമത്തിനു നേതൃത്വം നൽകും.
![]()
