കോഴിക്കോട്: പോലീസിനെ കണ്ട് ഭയന്നോടി എം.ഡി.എം.എ പായ്ക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് ശസ്ത്രക്രിയയിലൂടെ കവറുകള്‍ പുറത്തെടുക്കുന്നതിനിടയിൽ മരിച്ചത്.
വെള്ളിയാഴ്ച രാത്രി താമരശ്ശേരി പോലീസ് നൈറ്റ് പട്രോളിങ്ങിനിടെയാണ് ഷാനിദിനെ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു പൊതിയുമായി കണ്ടത്. പോലീസിനെ കണ്ടതോടെ ഓടാന്‍ ശ്രമിച്ച ഇയാള്‍ കയ്യിലുണ്ടായിരുന്ന പൊതി വിഴുങ്ങുകയായിരുന്നു. പിന്നാലെ പോലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടിയപ്പോഴാണ് എംഡിഎംഎ അടങ്ങിയ പൊതി വിഴുങ്ങിയ വിവരം പറഞ്ഞത്. തുടര്‍ന്ന് പോലീസ് ഇയാളെ താരമശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. ഇവിടെ നടത്തിയ എന്‍ഡോസ്കോപ്പി പരിശോധനയില്‍ രണ്ട് പൊതികളാണ് കണ്ടെത്തിയത്. പൊതിക്കുള്ളിലുണ്ടായിരുന്ന വെളുത്ത തരികള്‍ എംഡിഎംഎ ആണെന്ന് സ്ഥിരീകരിച്ചു.
![]()
