ജുബൈൽ :ജുബൈലിലെ പ്രമുഖ സാമൂഹിക-രാഷ്ട്രീയ നേതാക്കളുടേയും മലയാളി സമൂഹത്തിന്റെയും സാന്നിധ്യത്തിൽ ജുബൈൽ മലയാളി സമാജം ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
പ്രസിഡന്റ് തോമസ് മാത്യു മമൂടാന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഉമർ സഖാഫി മുർഖാനാട് റമദാൻ സന്ദേശവും ഉദ്ഘടനവും നിർവഹിച്ചു. മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്കൂളിലെ മലയാള വിഭാഗം മേധാവി സനൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
ലോക കേരള സഭാംഗം നിസാർ ഇബ്രാഹിം, നവോദയ പ്രതിനിധി ഉണ്ണി ഷാനവാസ്, കെഎംസിസി പ്രതിനിധി ഷഫീഖ് താനൂർ,റഹിം (പെരുമ്പാവൂർ), നസ്സാറുദീൻ (പുനലൂർ), നോർക്ക കോഓർഡിനേറ്റർ ജയൻ തച്ചാൻപ്പാറ, ജുബൈൽ എഫ് സി പ്രതിനിധി ഷജീർ താച്ചാമ്പറ, നൗഷാദ് പി കെ, നിസാം യാക്കൂബ് എന്നിവർ ആശംസകൾ അർപ്പിച്ചു.മുബാറക് ഷാജഹാൻ പരിപാടി നിയന്ത്രിച്ചു.
അൻഷാദ് ആദം, റിയാസ് എൻ പി, സലീം ആലപ്പുഴ, സലാം ആലപ്പുഴ, രാജേഷ് കായംകുളം, ഹനീഫ സിറ്റിഫ്ലവർ, നിതിൻപവി, വിനോദ്, ശിഹാബ് കായംകുളം, നൗഷാദ് തിരുവനന്തപുരം, ഷംസുദീൻ, റോയ് നീലൻകാവ്, ആഷിക്, അബ്ദുൽ റൗഫ്, ഹമീദ് പയ്യോളി എന്നിവർ സന്നിഹിതരായിരുന്നു.
മൂസ അറക്കൽ, അഡ്വ ജോസഫ് മാത്യു,ഷൈലകുമാർ, ഹാരിസ്, അനിൽ മാലൂർ, ഹക്കീം പറളി,അലൻ, അബനാൻ,ഗിരീഷ്, ആശ ബൈജു, ബിബി രാജേഷ്, നവ്യ വിനോദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നന്ദി സന്തോഷ് പ്രകാശിപ്പിച്ചു.
![]()
