അബഹ: ന്യൂമോണിയ ബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശി അബഹയില്‍ മരിച്ചു. കൊല്ലം പള്ളിമുക്ക് നസീര്‍ (61) ആണ് അബഹ ഖമീസ് മുഷൈത്തിലെ ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. 12 വര്‍ഷത്തോളമായി സൗദിയിലുണ്ടെങ്കിലും ഖമീസില്‍ എത്തിയിട്ട് ഒന്നര വര്‍ഷമെ ആയുള്ളൂ. നിലവില്‍ ഇഖാമ ഇല്ല.
ഭാര്യ: ആമിന. മക്കള്‍: ഫാത്തിമ, സെയ്ദ് അലി. സഹോദരി പുത്രന് ഷഫീക്ക്, ഭാര്യാസഹോദരന്‍ അന്‍സാരി എന്നിവര്‍ മരണ വിവരമറിഞ്ഞ് ഖമീസില്‍ എത്തിയിട്ടുണ്ട്.
![]()
