റിയാദ്: മക്ക, മദീന ഹറമുകളിൽ ഇഅ്ത്തികാഫിനുള്ള രജിസ്ട്രേഷൻ മാർച്ച് 5ന് ആരംഭിക്കും.റമദാൻ ഇരുപത് മുതൽ മുപ്പത് വരെ ഇഅ്ത്തികാഫ് നിർവഹിക്കാനാണ് രജിസ്ട്രേഷൻ വഴി അനുമതി ലഭിക്കുക.മാർച്ച് 5 ബുധനാഴ്ച്ച രാവിലെ 11 മണിമുതലാണ് ഹറം കാര്യ വകുപ്പിന്റെ വെബ്സൈറ്റ് വഴി ഇഅ്ത്തികാഫിനു രജിസ്റ്റർ ചെയ്തു തുടങ്ങാം.
18 വയസ്സ് പൂർത്തിയായ വിശ്വാസികൾക്കാണ് അനുമതി നൽകുന്നത്.അനുമതി ലഭിക്കുന്നവർക്ക് നോമ്പ് തുറ, അത്താഴം,ലോക്കർ സംവിധാനമുൾപ്പടെ മുഴുവൻ സൗകര്യവും ലഭ്യമാകും.പള്ളിയിൽ മുഴുസമയം പ്രാർഥനകളോടെ ചിലവഴിക്കുന്നതാണ് ഇഅ്ത്തികാഫ് .
![]()
