മക്ക : തല ഉയര്‍ത്തി നില്ക്കാം എന്ന പ്രേമേയത്തില്‍ ഐ.സി.എഫ് മക്ക റീജണല്‍ കമ്മിറ്റി കഴിഞ്ഞ രണ്ട് മാസത്തെ മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി നടത്തിയ റീ കണക്റ്റ് കൗണ്‍സില്‍ വാദിസലാം ഓഡിറ്റോറിയത്തില്‍ നടന്നു. മക്കയിലെ മുപ്പത്തിനാല് യൂണിറ്റുകളിലും ഏഴ് ഡിവിഷനുകളിലും കൗണ്‍സില്‍ പൂര്‍ത്തിയാക്കിയാണ് റീജിണല്‍ കൗണ്‍സില്‍ സമാപിച്ചത്. അറുപത് കൗണ്‍സിലേഴ്സ് പങ്കെടുത്ത റീജിണല്‍ കൗണ്‍സില്‍ പ്രൊവിന്‍സ് സംഘടന സമിതി പ്രസിഡന്റ് അബ്ദുന്നാസര്‍ അന്‍വരി ഉദ്ഘാടനം ചെയ്തു. മക്ക ഐ .സി .എഫ് പ്രസിഡന്റ് ഷാഫി ബാഖവി മീനടത്തൂര്‍ അധ്യക്ഷത വഹിച്ചു.
വിവിധ സമിതികളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. സല്മാന് വെങ്ങളം (സംഘടന), ശിഹാബ് കുറുകത്താണി (ദഅവ ) , ഹമീദ് ഹാജി പുക്കോടന്‍ (അഡ്മിന്), മുഹമ്മദ് മുസ്ലിയാര് (വിഭ്യാസം), ജമാല്‍ കക്കാട് (സ്വാന്തനം), നാസര്‍ തച്ചംപൊയില്‍ (പബ്ലിക്കേഷന്‍ ), അബൂബക്കര്‍ കണ്ണൂര്‍ (ഫിനാന്‍സ്), അബ്ദുറശീദ് അസ്ഹരി ജനറല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഐ.സി.ഫ് ഇന്റര്‍നാഷനല്‍ സെക്രട്ടറി മുജീബ് എ ആര് നഗര്‍ തെരെഞ്ഞടുപ്പ് നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചു. പ്രൊവിന്‍സ് നേതാക്കളായ അശ്റഫ് പേങ്ങാട്, റഷീദ് വേങ്ങര എന്നിവര്‍ സംബന്ധിച്ചു .
2025 -2026 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അബദുറഷീദ് അസ്ഹരി (പ്രസിഡന്റ് ), സല്മാന് വെങ്ങളം (ജനറല്‍ സെക്രട്ടറി ), അബൂബക്കര്‍ കണ്ണൂര്‍ (ഫിനാന്‍സ് സെക്രട്ടറി ), മുഹമ്മദ് മുസ്ലിയാര് , മുഹമ്മദ് ഹനീഫ് അമാനി കുമ്പനോര്‍ , റഷീദ് വേങ്ങര (ഡെപ്യൂട്ടി പ്രസിഡന്റ് മാര്‍ ), ശിഹാബ് കുറുകത്താണി (സംഘടന& ട്രൈനിംഗ് ), ഫഹദ് മഹ്ളറ (അഡ്മിന് & ഐ ടി ), ഖയ്യൂം ഖാദിസിയ്യ (പി .ആര് .&മീഡിയ ), അബൂബക്കര്‍ മിസ്ബാഹി തെന്നല (തസ്കിയ), സഈദ് സഖാഫി അവേലം (വുമണ്‍ എംപവര്‍മെന്റ് ), ബഷീര്‍ സഖാഫി മേപ്പയ്യൂര്‍ (ഹാര്‍മണി &എമിനന്‍സ് ), ഹംസ കണ്ണൂര്‍ (നോളെജ് ), ഹുസ്സൈന്‍ ഹാജി (മോറല്‍ എജുക്കേഷന്‍ ), അശ്റഫ് വയനാട് (എക്കണോമിക് ), ഹമീദ് ഹാജി പുക്കോടന്‍ (പബ്ലിക്കേഷന്‍ ), ജമാല്‍ കക്കാട് (വെല്‍ഫെയര്‍ &സര്‍വീസ്) എന്നിവരേയും നാസര്‍ തച്ചംപൊയില്‍ (ലീഗല്‍), ഇസ്ഹാഖ് ഖാദിസിയ്യ (സ്വഫാ വളണ്ടിയര്‍ ), ഫാസില്‍ പന്നൂര് ( മെഡികല്‍ ) എന്നിവരെ കോഡിനേറ്റര്‍മാരായും കൗണ്‍സില്‍ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി അബ്ദുറഷീദ് അസ്ഹരി സ്വാഗതവും സല്മാന് വെങ്ങളം നന്ദിയും പറഞ്ഞു.
![]()
