തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ ടെർമിനലിൽ നിന്ന് വിമാനങ്ങളിലും തിരിച്ചും എത്തിക്കാൻ ഇനി ഇലക്ട്രിക് ബസുകൾ. വിമാനത്താവളത്തെ പരിസ്ഥിതി സൗഹൃദമാക്കാനുള്ള നടപടികളുമായി കൈകോർത്ത് ഇൻഡിഗോ എയർലൈൻസ് ആണ് 4 ഇ-പാസഞ്ചർ കോച്ചുകൾ കമ്മിഷൻ ചെയ്തത്. ഒരേസമയം 35 യാത്രക്കാരെ കൊണ്ടുപോകാൻ സൗകര്യമുള്ള കോച്ചുകളാണിത്. ആഭ്യന്തര, രാജ്യാന്തര സർവീസുകൾക്ക് ഈ കോച്ചുകൾ ഉപയോഗിക്കും.
![]()
