ദുബായ്: ദുബായ് എമിറേറ്റിലെ വിസ സേവനങ്ങൾക്കുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) റമദാനിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. റമദാൻ മാസത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത്.
അൽ ജഫിലിയയിലെ പ്രധാന ആസ്ഥാനത്തും അൽ മനാറ, അൽ ത്വവാർ സെന്ററുകളിലും, ദുബായ് എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലെ ജിഡിആർഎഫ്എയുടെ ബാഹ്യ കേന്ദ്രങ്ങളിലും ഈ കാലയളവിൽ ഉപഭോക്താക്കൾക്ക് സേവനങ്ങൾ ലഭ്യമാകും. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒൻപതുമുതൽ വൈകുന്നേരം അഞ്ചുവരെയും വെള്ളിയാഴ്ചകളിൽ രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് 12 വരെയും, തുടർന്ന് ഉച്ചക്ക് രണ്ടുമുതൽ വൈകുന്നേരം അഞ്ചുവരെയും സേവന ഓഫീസുകൾ പ്രവർത്തിക്കുമെന്ന് ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി വ്യക്തമാക്കി.
ഉയർന്ന നിലവാരമുള്ള സേവനങ്ങൾ തുടർച്ചയായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തന സമയം നിശ്ചയിച്ചിരിക്കുന്നത്.
![]()
