ഈരാറ്റുപേട്ട :ഗൈഡൻസ് പബ്ലിക് സ്കൂളിൽ ദേശീയ ശാസ്ത്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
രാജ്യം കണ്ട ശാസ്ത്ര പ്രതിഭയും ഫിസിക്സിൽ നൊബേൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരനുമായ ഡോ.സി.വി രാമനെ അനുസ്മരിച്ചാണ് ഫെബ്രുവരി 28 ശാസ്ത്ര ദിനമായി രാജ്യം ആചരിക്കുന്നത്.
ദേശീയ ശാസ്ത്ര ദിനത്തിൻ്റെ ഈ വർഷത്തെ തീം “Empowering Indian Youth for Global Leadership in Science and Innovation for Viksit Bharat.” എന്നതായിരുന്നു.
ഡോ ഏ പി ജെ അബ്ദുൽ കലാമിന്റർ “സ്വപ്ന വിഹായസ്സിൽ” എന്ന പുസ്തകം നിരൂപണം ചെയ്ത് ബിലാൽ നൗഷാദ് സംസാരിച്ചു.
രവി കെ.പിള്ള എഴുതിയ “ടെലസ്കോപ്പിൻ്റെ കഥ” എന്ന പുസ്തകം സന ഇർഷാദും നിരൂപണം ചെയ്ത് സംസാരിച്ചു.
ദിനാചരണത്തിൻ്റെ ഭാഗമായി ശാസ്ത്ര ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. ഫൗസി അബ്ദുൽ ഖാദർ മത്സരത്തിന് നേതൃത്വം നൽകി.വിജയികൾക്ക് ശാസ്ത്ര ബുക്കുകൾ സമ്മാനമായി നൽകും. ഗൈഡൻസിൽ 2024 ഡിസംബർ മാസത്തിൽ വിപുലമായ രീതിയിൽ സയൻസ് എക്സിബിഷൻ സംഘടിപ്പിച്ചിരുന്നു.
![]()
