കോഴിക്കോട് :താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതര പരിക്ക് പറ്റിയ വിദ്യാർത്ഥി മരിച്ചു.ചുങ്കം സ്വദേശി മുഹമ്മദ് ഷബാസ് (16) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ട്യൂഷൻ സെന്ററിലെ രണ്ടു സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലുള്ള വഴക്കാണ് മർദ്ദനത്തിലേക്ക് എത്തിച്ചത്. ഇതിനിടെ കുട്ടികളുടെ വാട്സ്ആപ്പ് ചാറ്റ് മെസ്സേജുകൾ പുറത്തു വന്നിട്ടുണ്ട്. അതിൽ മരിച്ചാലും കേസ് ഒന്നും അത്ര വിഷയമല്ല എന്ന രീതിയിൽ ഉള്ള വിദ്യാർത്ഥികളുടെ സംസാരം വളരെ ഷെയർ ചെയ്യപ്പെടുന്നു.
![]()
