കുവൈത്ത്: കുവൈത്ത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി കുവൈത്ത് കെ.എം.സി.സി നാഷണൽ മെഡിക്കൽ വിങ്ങിന്റെ നേതൃത്വത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ജാബ്രിയാ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ നിരവധി അംഗങ്ങൾ രക്തദാനം നൽകി. ക്യാമ്പ് സംഘടിപ്പിച്ചതിൽ മെഡിക്കൽ ഓഫിസർ ഖാലിദ് അൽ ഫഹദ് കുവൈത്ത് കെ.എം.സി.സി മെഡിക്കൽ വിങ്ങിന് അഭിനന്ദനങ്ങൾ നേർന്നു.കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഇക്ബാൽ മാവിലാടം, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, എം.ആർ നാസർ, സിറാജ് എരഞ്ഞ്ക്കൽ, ഷാഹുൽ ബേപ്പൂർ, സലാം ചെട്ടിപ്പടി, ഫാസിൽ കൊല്ലം, ബഷീർ ബാത്ത, സിദ്ദീഖ് വലിയകത്ത്, മെഡിക്കൽ വിങ് ജനറൽ കൺവീനർ മുഹമ്മദ് അറഫാത്ത്, നിയാസ് വാണിമേൽ, അബ്ദുൽ ഹമീദ്, അനസ് തയ്യിൽ, മൊയ്തീൻ ബായാർ, ഷാഹിദ് പാട്ടില്ലത്ത് കമാൽ മഞ്ചേരി, ഇയാസ് കൊണ്ടോട്ടി, അഷ്റഫ് സ്രാമ്പിക്കൽ, ഫൈസൽ പരി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
![]()
