ആലപ്പുഴ:കാൽനൂറ്റാണ്ടിന്റെ മത വിദ്യാഭ്യാസ പ്രവർത്തനത്തിലൂടെ ആയിരക്കണക്കിന് പണ്ഡിതരെ നാടിനു സമർപ്പിച്ച ജാമിഅ ഹാശിമിയ്യ സിൽവർ ജൂബിലി
𝟓 ദിവസം നീണ്ടു നിന്ന വിവിധ പരിപാടികളോടെ സമാപിച്ചു. സയ്യിദ് പി.എം എസ്.ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയിൽ സക്കറിയ ബസാർ മഖാം നഗറിൽ നടന്ന സമാപന സമ്മേളനം വിശ്വപ്രസിദ്ധ ഹദീസ് പണ്ഡിതൻ ശൈഖ് അനസ് മഹ് മൂദ് ഈസാവി ബാഗ് ദാദ് ഉദ്ഘാടനം ചെയ്തു. ജാമിഅ ഹാശിമിയ്യ ജനറൽ സെക്രട്ടറി ഉസ്താദ് പി.കെ ബാദ്ഷ സഖാഫി സനദ് ദാന പ്രഭാഷണം നടത്തി. ലോകത്ത് മത മൂല്യങ്ങൾ മുറുകെ പ്പിടിക്കുന്നത് സുന്നികളാണെന്നദ്ദേഹം പറഞ്ഞു. വഖഫ് ഭേതഗതി ബില്ലിനെ എതിർക്കുന്നതുപോലെ വഖഫ് സ്വത്തുക്കൾ കയ്യേറുകയും വിറ്റു തുലക്കുകയും ചെയ്യുന്ന കേരള വഖഫ് ബോർഡ് കയ്യടക്കി വെച്ചവരുടെ നടപടികളേയും എതിർക്കപ്പെടണമെന്നും വഖഫ് ബോർഡു കൊണ്ട് മത സ്ഥാപനങ്ങൾക്ക് പ്രയോജനം വേണമെന്നും അദ്ദേഹം പറഞ്ഞു.
ജാമിഅ മർക്കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ 𝟐𝟕𝟎 യുവ പണ്ഡിതന്മാർക്ക് ഹാശിമി സനദ് നൽകി. സയ്യിദ് പി. എം.എസ് തങ്ങൾ വടുതല, സയ്യിദ് ഹസൻ കുഞ്ഞിക്കോയ തങ്ങൾ, എം.എ അബ്ദു റഷീദ് മദനി, എം ഹംസ സഖാഫി, കെ.എം. മുസ്തഫ സഖാഫി, ഹാഫിസ് കുമ്മനം നിസാമുദ്ദീൻ അസ്ഹരി,പി.പി മക്കാർ ഹാജി, എ അബ്ദുറഹീം സഖാഫി, എ.എ.ഷുക്കൂർ,ജയിംസ് ശാമുവേൽ,സൂര്യ ഷംസുദ്ദീൻ, എം.എസ് ജുനൈദ്, അജ്മൽ എം ജൗഹരി, ഹാഫിസ് നവാബ് സഖാഫി, പി കെ ജലാലുദ്ദീൻ മദനി, എസ്. അഷ്റഫ് സഖാഫി, അഡ്വ: ഇർഫാൻ ഇബ്രാഹീം സേട്ട്, ഹസൻ അബ്ദുൽഖാദർ, സയ്യിദ് അക്ബർ ഹാശിമി, ഐ മിഖ്ദാദ് ഹാശിമി, പി എം ഖലീഫ ഹാശിമി, അസ്ലം വട്ടപ്പള്ളി, എ അമീർ മണ്ണഞ്ചേരി, എന്നിവർ പ്രസംഗിച്ചു.സയ്യിദ് അഹ് മദ് മഹ്ദലി തങ്ങൾ (റ) 221-)ം ഉറൂസ് മുബാറക്ക് സമാപന പ്രാർത്ഥനക്ക് സയ്യിദ് ഹാമിദ് ബാഫഖി തങ്ങൾ നേതൃത്വം നൽകി.
![]()
