ആൾ കേരളാ കാളപൂട്ട് വാട്സ്ആപ്പ് ഗ്രൂപ്പ് നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനവും ഗ്രൂപ്പ് നടത്തുന്ന പത്താമത് വമ്പിച്ച കാള പൂട്ട് മത്സരവും നടന്നു.പാവപ്പെട്ട വീടില്ലാത്ത ഒരു കുടുംബത്തിന് വീട് എന്ന സ്വപ്നം നിറവേറ്റി ആൾ കേരളാ കാളപൂട്ട് വാട്സ്ആപ്പ് ഗ്രൂപ്പ്മുതുവല്ലൂർ,പി,പി, ചെറിയുടെ കാളാപൂട്ട് കണ്ടത്തിൽവെച്ചു നടന്ന വാശിയും ആവേശവും നിറഞ്ഞ കാളാപൂട്ട് മത്സരത്തിൽ 69 ജോഡി കന്നുകൾ പങ്കെടുത്ത മത്സരത്തിൽ മൂന്ന് റൗണ്ടിലും കൂടി 39,62, ഏറ്റവും കുറഞ്ഞ സെക്കന്റ്റിൽ ഓടി പൂട്ടിക്കാരൻ അബൂബക്കർ പൂട്ടിയ തടത്തിൽ ബ്രദേഴ്സ് കോറാട്, ഒന്നാം സ്ഥാനം കരസ്ഥമാക്കി, രണ്ടാം സ്ഥാനം കെ,വി,സെക്കീർ ഐല ക്കാടും, മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ യഥാക്രമം കുരുണിയൻ മോൻ ഒതുക്കുങ്ങലും, എൻ സി , ഗ്രൂപ്പ് വളാഞ്ചേരിയും, പി കെ , മുഹമ്മദ് റാഫി ചീകോടും കരസ്ഥമാക്കി വിജയികൾക്ക് പടുകൂറ്റൻ ട്രോഫികൾ സമ്മാനിച്ചു ചടങ്ങിൽ വെച്ച് ആൾകേരളാ വാട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം ടി വി ഇബ്രാഹിം എം എൽ എ നിർവഹിച്ചു. ചടങ്ങിൽ കാളപൂട്ട് സംസ്ഥാന പ്രസിഡണ്ട് കെ വി , സക്കീർഐലക്കാട്, സംസ്ഥാന കമ്മിറ്റി അംഗം എൻ സി നിസാർ, വളപ്പൻ ബിച്ചാവ, കൊളക്കാടൻ നാസർ , ആൾ കേരളവാട്സാപ്പ് ഗ്രൂപ്പ് സെക്രട്ടറി ദിനീബ് മുസ്ലിയാർഅങ്ങാടി,, കുരുണിയൻ മോൻ,പി കെ ചെറിയാപ്പു,, കാവുങ്ങൽശംസുദ്ധീൻ,, സാബു തൃത്താല ആൾകേരള വാട്സ്ആപ്പ് ഗ്രുപ്പിന്റെ മറ്റു മെമ്പർമാർ,, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രയാസങ്ങളും പ്രതി സന്ധികളും മറികടന്ന് ഇങ്ങനെ ഒരു കാളപൂട്ട് സംഘടിപ്പിക്കാനും കാളപൂട്ടിനും അപ്പുറം ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം നിറവേറ്റാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും ചരിതാർഥ്യവും ഈ ഗ്രൂപ്പിന് ഉണ്ട്. ഇതുമായി സഹകരിച്ച മുഴുവൻ അംഗങ്ങൾക്കും മെമ്പർമാർക്കും ഈ പ്രതിസന്ധിഘട്ടത്തിലും കാളപൂട്ടിനെ ചേർത്തുനിർത്തിയ സൂര്യ ഗഫൂർ, KV, സക്കീർ ഐലക്കാട്, ആൾ കേരള കാളപൂട്ട് സംസ്ഥാന കമ്മിറ്റി, ഈ പ്രയാസ ഘട്ടത്തിലും പൂട്ട് നടത്താൻ കണ്ടം വിട്ടു തന്ന,പി പി,,ചെറി മുതുവല്ലൂർ, തുടങ്ങി ഇതുമായി സഹകരിച്ച എല്ലാവർക്കും ഉള്ള നന്ദിയും കടപ്പാടും ഈ കമ്മിറ്റി അറിയിക്കുന്നതായി ആൾ കേരള കാളപൂട്ട് വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ അറിയിച്ചു
![]()
