കുവൈറ്റ് : റമദാനിനെ വരവേറ്റ് കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ ‘അഹ്ലൻ യാ റമദാൻ’ പ്രഭാഷണം സംഘടിപ്പിച്ചു.ശർക്ക് അൽ അവാദി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അബിൻ മുഹമ്മദ് മദനി, ഡോ.അബ്ദുൽ ഹമീദ് കൊടുവള്ളി, ജൈസൽ എടവണ്ണ, അഹ്മദ് പൊറ്റയിൽ എന്നിവർ പ്രഭാഷണം നടത്തി. സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) കോംമ്പിറ്റൻസി ഡെവലപ്പ്മെന്റ് ഡയറക്ടർ പി.എ. ഹുസൈൻ, ചീഫ് ഓപറേറ്റിംങ് ഓഫിസർ അനസ് ബിച്ചു എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. പൊതുസമ്മേളനത്തിൽ സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി അധ്യക്ഷത വഹിച്ചു. ദഅവ സെക്രട്ടറി ആദിൽ സലഫി സ്വാഗതവും അബൂബക്കർ വടക്കാഞ്ചേരി നന്ദിയും പറഞ്ഞു.
![]()
