യാമ്പു: ഹൃദയാഘാതത്തെത്തുടര്‍ന്ന് മലപ്പുറം പൊന്നാനി സ്വദേശിയായ യുവാവ് യാമ്പുവില്‍ നിര്യാതനായി. പൊന്നാനി തെക്കേപ്പുറം ചെറുവളപ്പില്‍ മുഹമ്മദ് നിയാസ് (37) ആണ് മരിച്ചത്. റിയാദില്‍ നിന്നും യാമ്പുവിലെത്തിയ സുഹൃത്തുക്കളെ വീട്ടില്‍ സ്വീകരിച്ച് അവരോട് സംസാരിക്കുന്നതിനിടയില്‍ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ സുഹൃത്തുക്കളും കെട്ടിട ഉടമസ്ഥനായ സ്വദേശിയും കൂടി നിയാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഫൈസല്‍ അല്‍ നഈമി ലിമിറ്റഡ് കമ്പനിയുടെ വെസ്റ്റേന്‍ റീജിയനല്‍ മാനേജറായിരുന്ന നിയാസ് 12 വര്‍ഷത്തോളമായി യാമ്പുവിലുണ്ട്. ഭാര്യ റൈഹാനത്ത് യാമ്പു അല്‍മനാര്‍ ഇന്റര്‍നാഷനല്‍ സ്കൂള്‍ ജീവനക്കാരിയാണ്. ചെറുവളപ്പില്‍ ആലി മുഹമ്മദ്, സൈനബ ദമ്പതികളുടെ മകനാണ്. ഏക മകന് റയ്യാന്‍ മുഹമ്മദ് അല്‍മനാര്‍ ഇന്റര്‍നാഷനല്‍ സ്കൂള്‍ യു.കെ.ജി വിദ്യാര്‍ഥിയാണ്.
സഹോദരങ്ങള്‍: മുഹമ്മദ് ബഷീര്‍, നജീബ്, അബ്ദുന്നാസര്‍, സലിം, നവാസ്. യാമ്പു ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹവുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനി അധികൃതരും അല്‍മനാര്‍ സ്കൂള്‍ അധികൃതരും സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരും രംഗത്തുണ്ട്.
പൊന്നാനി സ്വദേശി യാമ്പുവിൽ നിര്യാതനായി
യാമ്പു: മലപ്പുറം പൊന്നാനി സ്വദേശിയായ യുവാവ് യാമ്പുവില്‍ നിര്യാതനായി. പൊന്നാനി തെക്കേപ്പുറം ചെറുവളപ്പില്‍ മുഹമ്മദ് നിയാസ് (37) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. റിയാദില്‍ നിന്നും യാമ്പുവിലെത്തിയ സുഹൃത്തുക്കളെ വീട്ടില്‍ സ്വീകരിച്ച് അവരോട് സംസാരിക്കുന്നതിനിടയില്‍ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ സുഹൃത്തുക്കളും കെട്ടിട ഉടമസ്ഥനായ സ്വദേശിയും കൂടി നിയാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

![]()