ദോഹ : ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ,അടയാളം ഖത്തറുമായി ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ അൻസാർ അരിമ്പ്രയുടെ ഇംഗ്ലീഷ് കവിതകൾ ‘ഹെയിൽസ്റ്റോൺ’ , ഷംന ആസ്മിയുടെ ‘പരദേശിയുടെ മേൽവിലാസം’ എന്നീ കവിതാ സമാഹരങ്ങളുടെ പ്രകാശനം ഖത്തറിൽ നടന്നു .
ചടങ്ങിൽ ദോഹ പ്രവാസി സമൂഹത്തിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗത്തെ നിരവധി പ്രഗത്ഭർ സന്നിഹിതരായിരുന്നു. വ്യത്യസ്ത സംസ്കാരങ്ങൾക്കിടയിലെ പാരസ്പര്യം ശക്തിപ്പെടുത്തുവാനും രാജ്യങ്ങൾ തമ്മിൽ സാംസ്കാരിക വിനിമയത്തിനുള്ള പാലം പണിയാനും സാഹിത്യ പ്രവർത്തനത്തെക്കാൾ മികച്ച മാധ്യമമില്ലെന്ന് ഇറ്റലിയിലെ റോം കേന്ദ്രമായി പ്രവർത്തിക്കുന്ന തവാസുൽ ഇൻ്റർ നേഷണൽ സെൻ്റർ ഫോർ പബ്ലിഷിംഗ്, റിസർച്ച് ആൻൻ്റ് ഡയലോഗ്’ ഡയറക്ടർ ഡോ. സെബ്രീന ലീ പറഞ്ഞു.
അൻസാർ അരിമ്പ്രയുടെ ‘ഹെയിൽസ്റ്റോൺ’ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ഇൻകാസ് ഖത്തർ അഡ്വൈസറി ചെയർമാൻ ജോപ്പച്ചൻ തെക്കേക്കുറ്റ് പുസ്തകം ഏറ്റുവാങ്ങി. ആദ്യ പ്രതി ദോഹയിലെ സാംസ്കാരിക പ്രവർത്തകനും ഏബിൾ ഗ്രൂപ്പ് ഡയറക്ടറുമായ ഖാലിദ് കമ്പളവനിൽ നിന്നും അടയാളം ഖത്തർ പ്രവർത്തകനായ പ്രദോഷ് സ്വീകരിച്ചു.
ഷംന ആസ്മിയുടെ കവിതാ സമാഹാരം ‘പരദേശിയുടെ മേൽവിലാസം’ മലയാള നാട് എഡിറ്ററും അൽഷായ ഗ്രൂപ്പ് കൺട്രി മാനേജറും എഴുത്തുകാരനുമായ മേതിലാജ് എം എ പ്രകാശനം ചെയ്തു. ഐസിസി ഓഫീസ് മാനേജർ മുഹമ്മദ് അഷ്റഫ് പുസ്തകം ഏറ്റുവാങ്ങി. തൻസിം കുറ്റ്യാടി അൻസാർ അരിമ്പ്ര എന്നിവർ ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ഷഫീഖ് അറക്കലിൽ നിന്നും ആദ്യ പ്രതി സ്വീകരിച്ചു.
അബർദീൻ യൂണിവേഴ്സിറ്റി ഖത്തർ ലക്ചറർ ത്വയ്യിബ ഇബ്രാഹിം, ബിർലാ പബ്ലിക് സ്കൂൾ മലയാളം അധ്യാപകൻ റിഷി പനച്ചിക്കൽ എന്നിവർ പുസ്തക പരിചയം നടത്തി. ന്യൂസ് ട്രയൽ എക്സിക്യൂട്ടീവ് എഡിറ്റർ ഹുസൈൻ അഹമ്മദ് വായനാനുഭവം പങ്കുവെച്ചു.
അൽ ഏബിൾ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ശ്രീ ഖാലിദ് കമ്പളവൻ, റേഡിയോ മലയാളം സി ഇ ഒ അൻവർ ഹുസൈൻ, എഴുത്തുകാരൻ യൂനുസ് പി ടി, ഫോക് ഖത്തർ ജനറൽ സെക്രട്ടറി രഞ്ജിത്ത് ചാലിൽ, കൊടിയത്തൂർ ഫോറം പ്രസിഡണ്ട് അസീസ്, ഫാർമ കെയർ എം ഡി നൗഫൽ കട്ടയാട്ടിൽ, മജീദ് നാദാപുരം മൈൻഡ് ട്യൂൺ ടോസ്റ്റ് മാസ്റ്റർ ക്ലബ് അംഗം ബഷീർ അഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രസിഡൻറ് ഡോക്ടർ സാബു കെ സി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫോറം ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ സ്വാഗത ഭാഷണവും അടയാളം ഖത്തർ എക്സി മെമ്പർ സുധീർ എം എ നന്ദി പ്രഭാഷണവും നടത്തി. ശ്രീകല ജിനൻ പരിപാടി നിയന്ത്രിച്ചു. പുസ്തക രചയിതാക്കളായ അൻസാർ അരിമ്പ്ര, ഷംന ആസ്മി എന്നിവർ മറു മൊഴിഭാഷണം നിർവഹിച്ചു.
![]()
