റിയാദ്:സൗദി സ്ഥാപക ദിനം കേക്ക് മുറിച്ച് ആഘോഷമാക്കി കൊട്ടാരക്കര പ്രവാസി അസോസിയേഷൻ പ്രവർത്തകർ. എക്സിറ്റ് 18 ഇൽ ഉള്ള ഇസ്ത്രയിൽ വച്ച് നടന്ന വിന്റർ ഫെസ്റ്റ് & സൗദി ഫൗണ്ടിങ്ങ് ഡേ സെലിബ്രേഷൻ ചടങ്ങിന് പ്രസിഡന്റ് അലക്സ് കൊട്ടാരക്കര ആദ്യക്ഷത വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി. വൈസ് പ്രസിഡന്റ് സജു മത്തായി, പ്രോഗ്രാം കൺവീനർ റിയാദ് ഫസലുദീൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൈൻ ദേവ്, ഷൈജു സക്കറിയ,നൗഷാദ് കുന്നിക്കോട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി ബിനോയ് മത്തായി സ്വാഗതവും ട്രസ്റ്റി അലക്സാണ്ടർ നന്ദിയും അറിയിച്ചു.
![]()
Total Views:
0
