കായംകുളം : സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ താഹ വൈദ്യൻവീട്ടിലിന് കായംകുളം സോഷ്യൽഫോറം ഏർപ്പെടുത്തിയ സീനിയർ സിറ്റിസൺ ആക്റ്റിവിസ്റ്റ് അവാർഡ് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. ഏ അബ്ദുൽ ഹക്കീം നൽകി. എം.എസ്.എം. ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടന്ന പരിപാടിയിൽ സോഷ്യൽ ഫോറം പ്രസിഡന്റ് അഡ്വ. ഒ. ഹാരിസ് അദ്യക്ഷത വഹിച്ചു. കവിയും സാഹിത്യ കാരനുമായ ഡോ. ചേരാവള്ളി ശശി, കായംകുളം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വി. ബോബൻ, ജനകീയ പ്രതിരോധ സമിതി ജില്ലാ പ്രസിഡന്റ് ബി.ദിലീപൻ നഗരസഭ കൗൺസിലറ ന്മാരായ ഷീജ റഷീദ്, അൻഷാദ് വാഹിദ്,, പി. കെ.അമ്പിളി, കവയിത്രി മായാവാസുദേവ്, പ്രമുഖ അർട്ടിസ്റ്റ് ആർ. പാർത്ഥസാരഥി വർമ്മ, പുതുപ്പള്ളിസെയിദ്, നിസാർ, ഷമീർ ബി.ഡി സി, ഷുക്കൂർ വഴിശ്ശേരി, കലേഷ് മണിമംഗലം താഹ വൈദ്യൻവീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
![]()
