ജുബൈൽ :ജുബൈൽ മലയാളി സമാജം റമദാൻ കിറ്റ് ഉദ്ഘാടനവും കലാപരിപാടികളും ക്ലാസ്സിക് റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് തോമസ് മാത്യു മാമ്മൂടന്റെ അധ്യക്ഷതയിൽ കൂടിയ പരിപാടിയിൽ ജുബൈലിലെ ജീവ കാരുണ്യ പ്രവർത്തകൾ സലീം ആലപ്പുഴ ഉൽഘാടനം നിർവഹിച്ചു, സിറ്റി ഫ്ലവർ സ്പോൺസർ ചെയ്ത കിറ്റ് മാനേജർ ഹനീഫയിൽ നിന്നും കുൽഫി ബ്രോസ്റേർഡ് സ്പോൺസർ ചെയ്ത കിറ്റ് ഷാജഹാനിൽ നിന്നും രാജേഷ് കായംകുളം, രക്ഷധികാരി മൂസാ അറക്കൽ, നസ്സാറുദീൻ പുനലൂർ,ഷാജഹാനും ഏറ്റു വാങ്ങി, ആലപ്പുഴ അസോസിയേഷൻ (sawa)നൽകിയ 25 ബ്ലാങ്കേറ്റും , 25 ബെഡ് ഷീറ്റും മരുഭൂമിയിൽ ആടിനെയും ഒട്ടകത്തേയും പരിപാലിക്കുന്ന പ്രവാസിക്കൾക്ക് കൊടുക്കാന്‍ മലയാളി സമാജത്തിനു കൈമാറി .
ഇന്ത്യ സ്കൂളിൽ മുൻ ചെയർമാൻ നൗഷാദ് പി കെ, നിസാം യാകൂബ് , കേരള സഭാ അംഗം കൂടിയായ നിസാർ ഇബ്രാഹിം, നൗഷാദ് തിരുവനന്തപുരം, നസീർ തുണ്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
കലാപരിപാടികൾക് മുബാറക് ഷാജഹാൻ, ഡോ.നവ്യ വിനോദ്, നീതു, രഞ്ജിത്, മഹേഷ്, ആദിലക്ഷ്മി തുടങ്ങിയവർ പരിപാടി അവതരിപ്പിച്ചു .
ഷഫീക് താനൂർ, ഷൈല കുമാർ, റിയാസ് എൻ പി അഡ്വ ജോസഫ് മാത്യു, ആശ ബൈജു, ഹക്കീം പറളി,ധന്യ, ബിബി രാജേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകിജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതവും
ട്രഷറർ സന്തോഷ്
നന്ദിയും പറഞ്ഞു.
![]()
